സിപിഎം നേതാക്കളുടെ ഭീഷണി; ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു 

സിപിഎം നേതാക്കളുടെ ഭീഷണി; ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു 

തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര തൊഴിലാളി സംഘടന രൂപികരിച്ച ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു. പീച്ചിയിലാണ് സംഭവം. ചുമട്ടുതൊഴിലാളി സജിയാണ് മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മറ്റ് പ്രാദേശിക നേതാക്കന്മാരുമാണ് തന്റെ മരണത്തിന് കാരണമെന്ന് സജി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സജിയും മറ്റ് ചിലരും സിഐടിയു വിട്ട് മറ്റൊരു കൂട്ടായ്മ്മ രൂപികരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സജിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയ പ്രാദേശിക നേതാക്കളെ നാട്ടുകാര്‍ വീട്ടിനകത്തേയ്ക്ക് കയറുവാന്‍ സമ്മതിച്ചതുമില്ല. ഇതിനിടെ സിഐടിയു ഓഫീസിന് നേരെയും ആക്രമണമുണ്ടായി. പാര്‍ട്ടി കുടുംബമായിരുന്നു സജിയുടേത്.