മൂന്ന് ശിവ് സേന എം എല്‍ എമാര്‍ കൂടി ഷിന്‍ഡെ പക്ഷത്തേയ്ക്ക്; മഹാരാഷ്ട്രയിൽ അനിശ്ചിതാവസ്ഥ
മുഖ്യമന്ത്രി ഔദ്യോഗിക ഭവനം ഒഴിഞ്ഞു
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ എന്‍സിപി നേതാക്കളുടെ യോഗം വിളിച്ച് ശരത് പവാര്‍. അതേസമയം, സേനാ നേതാക്കളുടെ യോഗവും മാതോശ്രീയില്‍ നടക്കും. മൂന്ന് സേനാ എംഎല്‍എമാര്‍കൂടി വിമതപക്ഷത്ത് എത്തിയ സാഹചര്യത്തിലാണ് തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ ഒരുങ്ങുന്നത്. ദീപക് കെസാകര്‍, മംഗേഷ് കുടല്‍ക്കര്‍, സദാ സര്‍വന്‍ക്കര്‍ എന്നിവരാണ് ഇന്ന് രാവിലെ മുംബയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് തിരിച്ചത്. ഇതോടെ വിമത നേതാവും സേനാ മന്ത്രിയുമായ ഏകനാഥ ഷിന്‍ഡെയുടെ പക്ഷത്തുള്ള എംഎല്‍എമാരുടെ എണ്ണം 36 ആയി.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടാതെ ശിവസേനയെ തകര്‍ക്കാന്‍ ഇനി ഷിന്‍ഡെക്ക് ഒരാളെ കൂടി മതി. അഞ്ച് സ്വതന്ത്ര എംഎല്‍എമാരും ഷിന്‍ഡെക്കൊപ്പമുണ്ട്. ഇതേത്തുടര്‍ന്ന് ശിവസേന എംഎല്‍എമാരുടെ വീടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. മുംബയില്‍ കൂടുതല്‍ സിആര്‍പിഎഫ് സേനയെ വിന്യസിക്കും.
രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിമതനായ ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് മഹാരാഷ്ട്രയിലെ ശിവസേനയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയും നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഷിന്‍ഡെ മുഖ്യമന്ത്രി പദം നിരസിച്ചെന്നാണ് സൂചന. ബിജെപി സംഖ്യം പുനഃസ്ഥാപിക്കുകയാണ് ശിവസേന ചെയ്യേണ്ടതെന്നാണ് ഷിന്‍ഡെയുടെ വാദം.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധി മുറുകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിക്കുകയും ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.