രമ്യ ഹരിദാസ് എം പി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി

വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും

രമ്യ ഹരിദാസ് എം പി  യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപിയെ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി നിയമിച്ചു. ഇവരടക്കം 10 ജനറൽ സെക്രട്ടറിമാരെ പുതുതായി നിയമിച്ചിട്ടുണ്ട്. 49 സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും നിയമിച്ചതായി എഐസിസി ആസ്ഥാനത്തു നിന്ന് അറിയിച്ചു