പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള അശോക സ്തംഭം : ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും
നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിയോട് കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതും അശോകസ്തംഭം പൂർണ്ണമായും വെങ്കലത്തിൽ നിർമ്മിച്ചതാണ്.ഇത് നിർമ്മിക്കാൻ മാത്രം ഏകദേശം ഒമ്പത് മാസം സമയമെടുത്തു.ചിഹ്നം കെട്ടിടത്തിന് കിരീടം നൽകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.നിലവിലെ പാർലമെന്റ് കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിലാണ്. 2021 ജനുവരിയിൽ 971 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതി പാർലമെന്റിന്റെ ഈ വർഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂർത്തീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.പുതിയ പാർലമെന്റിൽ ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കും സംയുക്ത സമ്മേളനത്തിനായി 1,272 സീറ്റുകളും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അതിന്റെ കരാറുകാരായ ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് മുഖേനെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്.