ബിജെപിയുടെ തോൽവി ലക്ഷ്യമിട്ട് സ്റ്റാലിൻ വിജയിപ്പിച്ച തന്ത്രം എറ്റെടുക്കാൻ സിപിഎം
എം കെ സ്റ്റാലിൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോൾ ഡി എം കെയ്ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ് മത്സരിച്ച് വിജയം കണ്ടതുപോലെ ഈ തന്ത്രം വിവിധ സംസ്ഥാനങ്ങളിൽ പയറ്റുന്നതാണ് നല്ലതെന്ന അഭിപ്രായത്തിലാണ് സി പി എം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത സി പി എം പൊളിറ്റ് ബ്യൂറോ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിവിധ ചർച്ചകൾക്കൊടുവിൽ തമിഴ്നാട്ടിൽ വിജയിപ്പിച്ചെടുത്ത തന്ത്രം ഏറ്റെടുക്കാനുള്ള ധാരണയാണ് സി പി എം പൊളിറ്റ് ബ്യൂറോയിലുണ്ടായത്.
പ്രതിപക്ഷ ഐക്യം തന്നെയായിരുന്ന പി ബി യോഗത്തിലെ പ്രധാന ചർച്ച. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നടന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ ദേശീയതലത്തിൽ സഖ്യം ഉണ്ടാകില്ലെന്ന ധാരണയിലും എത്തിയതായാണ് വിവരം. അതേസമയം സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി യോജിച്ച് സഖ്യം ഉണ്ടാക്കും. ബി ജെ പിക്കെതിരെ തമിഴ്നാട് മോഡൽ സഖ്യത്തിന് സംസ്ഥാനങ്ങളിൽ ശ്രമിക്കാനാണ് സി പി എം നേതൃത്വത്തിന്‍റെ ധാരണ. ബിജെപിയെ തോൽപ്പിക്കാൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിൽ പ്രാധാന്യം നൽകാമെന്നാണ് സി പി എം തീരുമാനിച്ചിട്ടുള്ളത്.