ജലിലിന് കുരുക്ക് മുറുകുന്നു; ട്രാവല്‍ ഏജന്‍സിയില്‍ കുടുങ്ങും
മലപ്പുറം : യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്ന പരാമര്‍ശം കെടി ജലീലിന് തന്നെ തിരിച്ചടിയാകുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് കെടി ജലീല്‍ യൂത്ത് ലീഗ് സെക്രട്ടറി ആകുന്നത്.കോളേജ് അധ്യാപകര്‍ സര്‍വീസ് കാലയളവില്‍ എന്തെങ്കിലും തരത്തില്‍ ബിസിനസ് നടത്തുന്നത് സര്‍വകലാശാല ചട്ട പ്രകാരവും കേരള സര്‍വീസ് റൂള്‍ പ്രകാരവും തെറ്റാണ്.