കെ വി തോമസ് കോണ്‍ഗ്രസ് തണലേറ്റ് വളര്‍ന്ന നേതാവ്
തിരുവനന്തപുരം: കോണ്‍ഗ്രസ് തണലില്‍ വളര്‍ന്ന നേതാവാണ് കെ വി തോമസെന്ന് കെ മുരളീധരന്‍ എം പി. ഇനി പാര്‍ട്ടിയില്‍ നിന്ന് ഒന്നും കിട്ടാനില്ലെന്ന തിരിച്ചറിവാകാം അദേഹത്തിനെ കൊണ്ട് മാറ്റിചിന്തിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. പിണറായിയെ സ്തുതിച്ച് പ്രസംഗം നടത്തിയാല്‍ അത് ഒരു കോണ്‍ഗ്രസുകാരനും ക്ഷമിക്കാനാകില്ല. പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ കേരളത്തിലെ പതിപ്പാണ്. കെ വി തോമസിനെ സംരക്ഷിക്കാന്‍ നടക്കുന്ന പിണറായി കെ കെ ശൈലജയെയും തോമസ് ഐസക്കിനെയും ജി സുധാകരനെയും വഴിയാധാരമാക്കിയത് ആരും മറക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാര്‍ വേദിയില്‍ മോദിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ പിണറായി മടിച്ചത് സില്‍വര്‍ ലൈന്‍ അനുമതി നിഷേധിക്കുമോയെന്ന് ഭയന്നിട്ടാണെന്നും മുരളിധരന്‍ പറഞ്ഞു.