നിയമന കത്ത് വിവാദം; പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍
കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.ഈ മാസം 19നാണ് യോഗം ചേരുക. ഈ മാസം 22ന് കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിരുന്നു. ഇതിന് രണ്ടുദിവസം മുമ്പ് യോഗം വിളിക്കാന്‍ മേയര്‍ തീരുമാനിക്കുകയായിരുന്നു. മേയറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയ്ക്ക് മുന്നിലും സെക്രട്ടേറിയറ്റിലും പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.
അതേസമയം, കത്ത് വിവാദത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പറേഷന്‍ സെക്രട്ടറിക്കും നോട്ടീസയച്ചു. ഈ മാസം 20ന് മുമ്പ് രേഖാമൂലം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്