ഇടതിനു സെഞ്ചുറി തൃക്കാക്കരയിലല്ല വിലക്കയറ്റത്തിൽ : പി.സി.തോമസ്

100 കിട്ടുകയില്ല എന്ന് മാത്രമല്ല 99 ഉം അധികനാൾ കാണുകയില്ല

ഇടതിനു സെഞ്ചുറി തൃക്കാക്കരയിലല്ല വിലക്കയറ്റത്തിൽ : പി.സി.തോമസ്

 തൃക്കാക്കരയിൽ ജയിച്ചാൽ ഒരു സീറ്റു കൂടി കിട്ടുമ്പോൾ കേരള അസംബ്ലിയിൽ തങ്ങൾക്ക് 100 സീറ്റ് ആകും എന്നുള്ളതുകൊണ്ട് ‘സെഞ്ച്വറി അടിക്കും’, എന്ന രീതിയിലാണ് ഇടതുപക്ഷ പ്രചാരണം. അതു നടക്കില്ലെന്നും, എന്നാൽ വിലക്കയറ്റത്തിൽ ഇടതുപക്ഷ സർക്കാർ ‘സെഞ്ചുറി അടിക്കും’ എന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. വിലക്കയറ്റം അതിരൂക്ഷമായി ക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ വലിയ വേദനയോടെയാണ് താങ്ങുന്നത്. ഈ സർക്കാർ അധികാരത്തിൽ നിന്നു മാറാതെ അതിന് മാറ്റം ഉണ്ടാവുകയില്ല എന്ന് ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. തക്കാളിക്ക് 100 രൂപ കടന്നു.പയറിനും. എല്ലാ സാധനങ്ങൾക്കും വില കുതിച്ചു കയറുകയാണ്. ഇതു തടയുവാൻ കേരള സർക്കാരിനാവുന്നില്ല,എന്നു മാത്രമല്ല, തികഞ്ഞ പരാജയമാണ് ഈ കാര്യത്തിലെന്ന് ഓരോ ദിവസവും കൂടുതൽ തെളിയിക്കപ്പെടുകയാണ്. തൃക്കാക്കരയിൽ ഇതിനു മറുപടി കൊടുക്കുവാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. 100 സീറ്റ് കിട്ടുകയില്ല എന്നു മാത്രമല്ല, 99 ഉം അധികനാൾ കാണുകയില്ല. ഈ മന്ത്രിസഭയുടെ ആയുസ്സും അധികം കാണരുത് എന്നുള്ളത് ജനങ്ങൾ തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും… തോമസ് വ്യക്തമാക്കി.