പാലക്കാട് സര്‍വകക്ഷി യോഗം ഇന്ന്; ബിജെപി, എസ്ഡിപിഐ നേതാക്കള്‍ പങ്കെടുക്കും
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്, പോപ്പുലര്‍ഫ്രണ്ട് പാറ മേഖലാ പ്രസിഡന്റ് എ സുബൈര്‍ എന്നിവരെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് സര്‍വ്വ കക്ഷിയോഗം ചേരും. പ്രതികളെ മുഖംനോക്കാതെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അക്രമികളെ അടിച്ചമര്‍ത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് 3.30ന് കളക്ടറേറ്റ് ഹാളില്‍ സര്‍വ കക്ഷിയോഗം നടക്കുക. നേരത്തെ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച ബിജെപി നേതൃത്വം ഒടുവില്‍ യോഗത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. എസ്ഡിപിഐ നേതൃത്വയും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.