പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് 

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് 


ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് പരാതി. ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയാണ് ഭ?ഗവന്ത് മാന്‍ മദ്യപിച്ച് ?ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ അദ്ദേഹം പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറലിനോട് അഭ്യര്‍ത്ഥിച്ചു. പരാതിയുടെ സ്‌ക്രീന്‍ഷോട്ട്  ബിജെപി നേതാവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഏപ്രില്‍ 14ന് ബൈശാഖി ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി  ഭഗവന്ത് സിങ് മാന്‍ മദ്യപിച്ച് തഖ്ത് ദംദാമ സാഹിബില്‍ പ്രവേശിച്ചുവെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ച് രം?ഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാതി.