'തന്നെ പിന്നെ കണ്ടോളാം'; തോമസിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ 

'തന്നെ പിന്നെ കണ്ടോളാം'; തോമസിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ വി തോമസ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ച നേതാവായിരുന്നു കെ വി തോമസ്. കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്ന് കെ വി തോമസ് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ വി തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മഹാരാജാസ് കോളേജിന് മുന്നില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ആദ്യറൗണ്ടില്‍ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്. പിടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനദിച്ചുമുള്ള മുദ്രാവാക്യം വിളിയില്‍ പിന്നീട് കാര്യമായി പരമാര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ് നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം. നാലാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ പിടി തോമസ് നേടിയതിലും ഇരട്ടി വോട്ടുകളാണ് ഉമ ലീഡായി പിടിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ പിടി തോമസ് ലീഡില്‍ പിന്നോട്ട് പോയ ചില മേഖലകളാണ് അഞ്ചാം റൗണ്ടില്‍ എണ്ണാനുള്ളത്. ഇവിടെ വോട്ടെണ്ണി കഴിയുമ്പോള്‍ ഉമ പിന്നോട്ട് പോയാലും പിടിയേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നഗരമേഖലയിലെ  വോട്ടെണ്ണല്‍ തീരുമ്പോള്‍ തന്നെ ഉമാ തോമസിന്റെ ലീഡ് 15,000-ത്തിന് മുകളിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.