തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് നല്ലത്; കോൺഗ്രസിനെ നയിക്കാൻ തരൂരും ഗെലോട്ടും യോഗ്യർ :പിജെ കുര്യൻ
നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് മെച്ചമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പറഞ്ഞു.
ശശി തരൂരും അശോക് ഗലോട്ടും കോൺഗ്രസ് അധ്യക്ഷൻ ആകാൻ യോഗ്യരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുക.
അതേസമയം ശശി തരൂർ മത്സരിക്കുമെന്ന വാർത്തകൾ വന്നതോടെ അതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു . നെഹ്റു കുടുംബത്തിന്റെ പിന്തുണ ഉള്ളവരെ ആകും കെ പി സി സി അടക്കം പിന്തുണക്കുകയെന്നും ഇവർ വ്യക്തമാക്കിയിരുന്നു . തെരഞ്ഞെടുപ്പ് നടപടികൾക്ക് വേഗം കൂടിയതോടെ അടിയന്തര ചർച്ചകൾക്കായി സോണിയ ഗാന്ധി സംഘടനാ ചുമതല ഉള്ള കെ സി വേണുഗോപാലിലെ ഇന്നലെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു