പുറത്താക്കൽ നടപടി കേന്ദ്രത്തിന്റെയും ബിജെപി യുടെയും നാടകം. നൂപുർ ശർമയ്ക്ക് കനത്ത സുരക്ഷാ

പ്രധാനമന്ത്രിയുടെയും ആഭ്യന്തിര മന്ത്രിയുടെയും ഓഫീസിൽ നിന്നും വിളിച്ചിരുന്നു

പുറത്താക്കൽ നടപടി കേന്ദ്രത്തിന്റെയും ബിജെപി യുടെയും നാടകം. നൂപുർ ശർമയ്ക്ക് കനത്ത സുരക്ഷാ

പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫീസുകളിൽനിന്ന് തന്നെ വിളിച്ചിരുന്നുവെന്നാണ് നുപൂർ ശർമ.   നൂപുര ശർമയുടെ പ്രസ്താവന ബിജെപിയും കേന്ദ്ര സർക്കാരും സ്വീകരിച്ച നടപടികൾ തട്ടിപ്പെന്ന് വെളിവാക്കുന്നു. 

പാർട്ടി അധ്യക്ഷനടക്കം മുതിർന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂർ വെളിപ്പെടുത്തി. മുതിർന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂർ പറഞ്ഞു.തീവ്ര ഹിന്ദുത്വ വക്താക്കളുടെ ന്യൂസ് പോർട്ടലായ ഓപ്ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതെല്ലാം സംഭവിച്ച ശേഷം തന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽനിന്നായിരുന്നു. ജോലിത്തിരക്കിലും ഡൽഹിക്കു പുറത്തും ആയിട്ടും അദ്ദേഹത്തിന്റെ ഓഫീസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
വലിയ നന്ദിയുണ്ട് അതിന്. ആളുകൾ എന്തൊക്കെപ്പറഞ്ഞാലും ബഹുമാന്യനായ ആഭ്യന്തര മന്ത്രി അമിത് ഷാ പാർട്ടി വക്താവിന്റെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കാകുലനാണ്. പ്രത്യേകിച്ചും ഇത് എന്റെയും കുടുംബത്തിന്റെയും സുരക്ഷയുടെ കാര്യമാണ്. ശരിക്കും ഭീഷണിയാണിത്. പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നതുവരെ താനതിനെ ഗൗരവമായി എടുത്തിരുന്നില്ല. ഡൽഹി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന ഇന്റലിജൻസ് വിവരം അവർ പങ്കുവച്ചു. സോഷ്യൽ മീഡിയയയുടെ കാര്യം മാത്രമല്ല ഇത്. പാർട്ടി അധ്യക്ഷന്റെ ഓഫീസിൽനിന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും നുപൂർ വെളിപ്പെടുത്തി. ആദ്യമായി ബന്ധപ്പെട്ടവരിൽ ഒരാളായ ഗൗരവ് ഭാട്ടിയയോടും (ബി.ജെ.പി ദേശീയ വക്താവ്) നന്ദിയുണ്ട്. റസാ അക്കാദമി തനിക്കെതിരെ കേസ് നൽകിയ ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച്, പേടിക്കേണ്ട, തങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണെങ്കിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസാണെങ്കിലും പാർട്ടി അധ്യക്ഷന്റെ ഓഫീസാണെങ്കിലും മുതിർന്ന നേതാക്കളെല്ലാം തന്റെ പിന്നിലുണ്ടെന്നും നുപൂർ ശർമ പറഞ്ഞു.
അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കണ്ണിൽപൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാർട്ടി പ്രാഥമിഗാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് അഭിമുഖം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ബി.ജെ.പി പ്രവർത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്താവനക്ക് പിന്നാലെ വധഭീഷണി നേരിടുന്ന നുപൂർ ശര്‍മക്കും കുടുംബത്തിനും ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ തന്റെ വിലാസം പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു