ഓണം ഹിന്ദുക്കളുടേത്; ബിജെപിയുടെ പുതിയ ക്യാംപെയിന്‍ വരുന്നു
ഓണാഘോഷം ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ബിജെപി കേരള ഘടകം. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനെ ഒരു മതത്തിനുളളിലേയ്ക്ക് മാത്രം ഒതുക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയില്‍ നിന്നുണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമായി കഴിഞ്ഞു. ഇത്തവണ ഓണാഘോഷം അതിന്റെ ആചാരങ്ങളുള്‍ക്കൊണ്ട് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രചാരണം നടത്തും. സംസ്ഥാന നേതൃത്വത്തിന്റെ പുതുനയത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കി . തിരുവോണം ഹൈന്ദവ ഉത്സവമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കണം. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്തും. മഹാബലി സങ്കല്‍പ്പത്തിനാണ് ഇപ്പോള്‍ കേരളത്തിലെ ഓണാഘോഷത്തില്‍ മുഖ്യപങ്ക്. ഇത് മാറ്റി വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാന്‍ പ്രചാരണപരിപാടികള്‍ നടത്തും. ബിജെപി നേതാവ് അമിത് ഷാ തന്നെ ഓണത്തെ വാമനനുമായി ബന്ധപ്പെടുത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശംസകള്‍ നേര്‍ന്നിരുന്നു.