75 ശതമാനം പിന്നിട്ടാല്‍ തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ്
വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ നാലര മണിക്കൂര്‍ പോളിങ് പിന്നിടുമ്പോള്‍ ശതമാനം 32 പിന്നിട്ടു. ആദ്യ മണിക്കൂറുകളില്‍ പോളിങ് കുതിച്ചെങ്കില്‍ കുറച്ച് സമയമായി അല്‍പ്പം മന്ദഗതിയിലാണ് പോളിങ് പുരോഗമിക്കുന്നത്. ഇനി ഉച്ചവരെ ഇത് തുടരും അവസാന മണിക്കൂറില്‍ പോളിങ് കുതിക്കും. 75 ശതമാനം പിന്നിട്ടാല്‍ വിജയം സുനിശ്ചിതമെന്ന് കണക്കുകൂട്ടലിലാണ് യുഡിഎഫ്. എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. 'തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും'. ജോ ജോസഫ് പറഞ്ഞു. ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷണന്‍ പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടര്‍ലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.