മുല്ലപ്പെരിയാര്‍ കേസ് ; വ്യാഴാഴ്ച്ച പരിഗണിക്കും

മുല്ലപ്പെരിയാര്‍ കേസ് ; വ്യാഴാഴ്ച്ച പരിഗണിക്കും

മുല്ലപ്പെരിയാര്‍ കേസ് ; വ്യാഴാഴ്ച്ച പരിഗണിക്കും

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മേല്‍നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നത് സംബന്ധിച്ച് നടന്ന സംയുക്ത യോഗത്തിന്റെ ശുപാര്‍ശകള്‍ നല്കാന്‍ രണ്ടുദിവസത്തെ സമയം വേണമെന്ന് കേരളവും തമിഴ്നാടും ആവശ്യപ്പെട്ടത്.  അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരും അഭിഭാഷകരും ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമവായത്തിലെത്താതെയാണ് യോഗം പിരിഞ്ഞത്. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിച്ച് അണക്കെട്ടിന്റെ മേല്നോട്ട ചുമതല സമിതിക്ക് നല്കണമെന്നാണ് കേരളം ആവിശ്യപ്പെട്ടത്. എന്നാല്‍ അതിനെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.