മൂന്നാറില്‍ പൊലിസ് എംഎല്‍എയും ട്രേഡ് യൂണിയന്‍ നേതാക്കളെയും മര്‍ദ്ദിച്ചു

മൂന്നാറില്‍ പൊലിസ് എംഎല്‍എയും ട്രേഡ് യൂണിയന്‍ നേതാക്കളെയും മര്‍ദ്ദിച്ചു

ഇടുക്കി: മൂന്നാറില്‍ പണിമുടക്കിന്റെ ഭാഗമായി നടന്ന നടന്ന ഉപരോധത്തിനിടെ എംഎല്‍എ എ രാജയെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും പൊലീസ് കയ്യേറ്റം ചെയ്തതായി ആക്ഷേപം. സംഘര്‍ഷത്തില്‍  തൊഴിലാളി നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തി. മൂന്നാറില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പൊതു യോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇതിനിടെ  എംഎല്‍എയ്ക്കും മര്‍ദ്ദന മേല്‍ക്കുകയായിരുന്നു.