കെ റെയിലില്‍ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ

കെ റെയിലില്‍ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കെ റെയില്‍  സില്‍വര്‍ ലൈന്‍  പദ്ധതിയില്‍ നിലപാട് അറിയിച്ച് ഓര്‍ത്തഡോക്‌സ് സഭാ.  കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും ചൂണ്ടികാട്ടി. പക്ഷേ പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകരുതെന്നും അങ്ങനെ വന്നാല്‍ അത് ജനാധിപത്യപരമാകില്ലെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ വിവരിച്ചു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി നേരത്തെ രം?ഗത്തുവന്നിരുന്നു. സ!ര്‍ക്കാര്‍ സംശയ നിവാരണം വരുത്തണമെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സര്‍ക്കാ!ര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ചോദ്യങ്ങളും വി!മര്‍ശനങ്ങളും പൂ!ര്‍ണമായി അവഗണിക്കാന്‍ കഴിയില്ലെന്നും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നുവെന്നും കെ സി ബി സി ചൂണ്ടികാട്ടി. സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഗൗരവമായി തന്നെ ഉള്‍ക്കൊളളണമെന്നും മൂലമ്പളളി പോലുളള മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അവഗണിക്കാനാകില്ലെന്നും കെ സി ബി സി കൂട്ടിച്ചേര്‍ത്തു.