മകളെ പീഡിപ്പിച്ചയാളെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ പിതാവ് അറസ്റ്റില്‍
മധ്യപ്രദേശിലെ ഖാണ്ട്വയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി. ഞായറാഴ്ച്ച ഇയാളുടെ മൃതദേഹം അജ്നാല് നദിയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. 14 വയസുള്ള പെണ്കുട്ടിയോടാണ് ത്രിലോക് ക്രൂരത കാണിച്ചത്. ഇതില്‍ കേസ് നടക്കുകയാണ്. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ അമ്മാവനും അച്ചനും ഇയാളെ അജ്നാല് നദിക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നത്. മീന്‍വെട്ടാന്‍ ഉപയോഗിക്കുന്ന വലിയ കത്തിക്കൊണ്ട തലവെട്ടിയെടുത്ത് മൃതദേഹം രണ്ട് കക്ഷണമാക്കി നദിയില്‍ ഒഴുക്കുകയായിരുന്നു.