പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് 

പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് 

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംഘപരിവാറിന്റെ മെഗാഫോണായി പി സി ജോര്‍ജ് അധഃപതിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ക്ഷേത്രങ്ങളെ കുറിച്ചും ഇസ്ലാംമത വിശ്വാസികളെ കുറിച്ചും ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. ക്ഷേത്രങ്ങളെ കലാകാലങ്ങളായി സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ ജോര്‍ജ്ജ് ശ്രമിക്കരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാ മതങ്ങളുടെയും വോട്ടു വാങ്ങിയതാണ് പി സി ജോര്‍ജ് ജയിച്ചതെന്ന് ഓര്‍മ്മ വേണമെന്നും മുരളീധരന്‍ പറഞ്ഞു.