പശുമൂത്രം വില്‍ക്കാം; ലിറ്ററിന് നാല് രൂപ
റായ്പൂര്‍: പശുമൂത്രം ക്ഷീര കര്‍ഷകരില്‍ നിന്ന് വാങ്ങിക്കാനൊരുങ്ങുകയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ലിറ്ററിന് നാല് രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് പശു മൂത്രം സംഭരിക്കാനാണ് തീരുമാനം. കീടനാശിനി, ജൈവ വളം തുടങ്ങിയവ നിര്‍മ്മിക്കുന്നതിനാവും പശു മൂത്രം ഉപയോഗിക്കുക. ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ അഞ്ച് ലിറ്റര്‍ പശു മൂത്രം വിറ്റ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.നേരത്തെ സമാന രീതിയിലുള്ള പദ്ധതി രൂപീകരിച്ച് കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ചാണകം വാങ്ങിയിരുന്നു. കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലായിരുന്നു ചാണകം വാങ്ങിയിരുന്നു. പദ്ധതി വിജയിച്ചതോടെയാണ് പശു മൂത്രവും വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഭൂപേഷ് ബാഘേല്‍ പറഞ്ഞു. മൂന്നൂറ് കോടി രൂപയോളമാണ് ചാണകം വാങ്ങിയ വകയില്‍ ബാങ്ക് വഴി വിതരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.