'ഹോം' തകര്‍ത്തുകളഞ്ഞു; കണ്ണ് നിറഞ്ഞ് ഇന്ദ്രന്‍സ്
ഹോം സിനിമയെ അവാര്‍ഡിന് പരിഗണിക്കാതെ മാറ്റി നിര്‍ത്തിയതിനെതിരെ നടന്‍ ഇന്ദ്രന്‍സ്. ഇത് തെറ്റായ പ്രവണതയാണ്. ഒരു രീതിയിലും അംഗീകരിക്കാനാകില്ല. നിര്‍മാതാവ് തെറ്റ് ചെയ്‌തെങ്കില്‍ അയാളെ ശിക്ഷിക്കണം. അല്ലാതെ സിനിമയിലെ അംഗങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്നത് ശരിയല്ല. ഒരാള്‍ തെറ്റ് ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും ശിക്ഷിക്കുമോ. നാളെ വിജയ് ബാബു കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ചിത്രം വീണ്ടും അവാര്‍ഡിന് പരിഗണിക്കുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. ഹോമിനെ ഒഴിവാക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരിക്കണം. അതിനുള്ള കാരണമായി നിര്‍മാതാവിനെതിരെയുള്ള കുറ്റം ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. ഹോം തുലച്ചതില്‍ ഏറെ വിഷമമുണ്ട്. തന്റെ പുര കത്തിച്ചുകളിഞ്ഞതില്‍ നിരാശയുണ്ട്. സിനിമാ കണ്ട ജനങ്ങള്‍ അത് അംഗീകരിച്ചുകഴിഞ്ഞു. അതിലും വലിയ അവാര്‍ഡ് ഇനി കിട്ടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.