തൃക്കാക്കരയില്‍ പോളിങ് കുതിക്കുന്നു; ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്
തൃക്കാക്കരയില്‍ മഴ മാറി നില്‍ക്കുന്നു. ആദ്യമണിക്കൂറുകളില്‍ എല്ലാ ബൂത്തുകളില്‍ നീണ്ട ക്യൂ ദൃശ്യമാണ്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 17ലെത്തി. പ്രതീക്ഷിച്ചതിനേക്കള്‍ വേഗത്തില്‍ പോളിങ് കൂടുന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. പോളിങ് കൂടുന്നത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് കോണ്‍ഗ്രസിനാണ്. പരമ്പരാഗത വോട്ടുകള്‍ ഒന്ന് പോലും വിടാതെ പെട്ടിയില്‍ വീഴണമെന്ന ലക്ഷ്യത്തിലൂന്നിയാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചത്.