ബലാത്സംഗ കേസ്; ഫ്രാങ്കോയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ബലാത്സംഗ കേസ്; ഫ്രാങ്കോയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ബലാത്സംഗ കേസ്; ഫ്രാങ്കോയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി നടപടിയ്‌ക്കെതിരെ കന്യാസ്ത്രിയും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമനടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കലിനും മറ്റുള്ളവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിവിഷന്‍ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരെ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും അതൊന്നും കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് കന്യാസ്ത്രി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കീഴ്‌ക്കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ഫ്രാങ്കോ തെറ്റുകാരനാണെന്നും ഹര്‍ജിയില്‍ കന്യാസ്ത്രി പറഞ്ഞു. ഇതേ ആവശ്യം തന്നെയാണ് സര്‍ക്കാരും കോടതിയില്‍ ഉന്നയിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ പീഡനക്കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.