കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, 26 പേർക്ക് പരിക്ക്
Tragic Bus Accident in Kuttippuram Leaves One Dead and Three Critical
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. നാല്പേരുടെ നില അതീവ ഗുരുതരമാണ്.കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫയർഫോഴ്സെത്തി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലാണ്.