അഞ്ചുലക്ഷം ചെറുപ്പക്കാർ ആർ എസ് എസ്സിൽ
five laksh new members recruted to rss
ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20-35 വയസ്സിനിടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നതായി ആര്‍.എസ്.എസ്.2017 മുതല്‍ 2021 വരെ ഓരോ വര്‍ഷവും 20-35 വയസ്സിനിടയില്‍ പ്രായമുള്ള 1.25 ലക്ഷം യുവാക്കള്‍ ആര്‍.എസ്.എസ് വെബ്സൈറ്റിലെ ലിങ്ക് വഴി സംഘടനയില്‍ അംഗത്വമെടുത്തതായി ആര്‍.എസ്.എസ് കാശി പ്രാന്ത് സഹകാര്യവാഹക് രാജ് ബിഹാരി അവകാശപ്പെട്ടു.‘ആര്‍.എസ്.എസിന് 100 വര്‍ഷം തികയുന്ന 2025ല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യം രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം യുവാക്കളാണ് രാജ്യത്തുടനീളം സംഘടനയില്‍ ചേര്‍ന്നത്’ ബിഹാരി പറഞ്ഞു.രാജ്യത്തെ മൊത്തം 2,303 നഗരങ്ങളില്‍ 94 ശതമാനത്തിലും ആര്‍.എസ്.എസ് ശാഖകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘത്തിന് രാജ്യത്ത് 59,000 മണ്ഡലങ്ങളുണ്ട്, ഓരോന്നിനും 10 മുതല്‍ 12 വരെ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും ശാഖകള്‍ സ്ഥാപിക്കാനും അടിത്തറ വികസിപ്പിക്കാനും ആര്‍.എസ്.എസ് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുമെന്നും ബിഹാരി പറഞ്ഞു.