ഞെട്ടിക്കുന്ന വിവരങ്ങളുമായി എം എം ലോറൻസിന്റെ മകൾ

ഞെട്ടിക്കുന്ന വിവരങ്ങളുമായി   എം എം ലോറൻസിന്റെ മകൾ

  സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വൈറലായി.  കേരള നിയമാസഭയിലോ,   കേരളത്തിലെ പ്രതിപക്ഷ നേതാക്കൾക്കോ  മുഖ്യമന്ത്രിക്കെതിരെ പറയാൻ സാധിക്കാത്ത കാര്യങ്ങൾ ആണ് ആശ  ലോറൻസ് പറഞ്ഞിരിക്കുന്നത്. പാർട്ടിൽ നിന്നും അവർക്കുണ്ടായ ദുരനുഭവങ്ങൾ അവർ അക്കമിട്ടു നിരത്തുന്നു.

 ആശ ലോറൻസിന്റെ  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

 
" വീട്ടിലിരിക്കുന്നവരെ എന്തിനാ പറയുന്നത്"
------------------------------------------------------------------

എത്രയും ബഹുമാനമുള്ള കേരള മുഖ്യമന്ത്രി
 ശ്രീ പിണറായി വിജയൻ സർ മുൻപാകെ കുറച്ച് ചോദ്യങ്ങൾ മാത്രം
ഉത്തരം തരാൻ തയ്യാറാകുമോ തിരുമനസ്സേ

2005-ൽ June മാസത്തിൽ AKG Centre ൽ ഞാൻ  അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന അങ്ങയെ കണ്ടത് മറന്ന് പോയിട്ടില്ല എന്ന് ഉറപ്പാണ്.
ഞാനന്ന് കണ്ണീരോടെ പറഞ്ഞു എന്റെ അമ്മയെ രക്ഷിക്കണമെന്ന് അപേക്ഷ രേഖാമൂലം തന്നു.
കാര്യം പാർട്ടിയുടെ നേതാവാണ് എന്റെ അപ്പൻ, പക്ഷേ അമ്മയെ രക്ഷിയ്ക്കാൻ പാർട്ടിയക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നില്ലേ ?
ഒരു പാർട്ടി സഖാവിന്റെ കുടുംബത്തോട് കുറഞ്ഞ പക്ഷം സഖാക്കളുടെ ഭാര്യമാരുടെ എങ്കിലും സുരക്ഷിതത്തം പാർട്ടി ഉറപ്പാക്കേണ്ടതല്ലേ ? 
എന്തെങ്കിലും നടപടി എടുത്തോ ? ഇല്ല അല്ലേ ?

ഞാൻ ഒറ്റപ്പെട്ടിട്ടും അപമാനിക്കപ്പെട്ടിട്ടും അമ്മയെ രക്ഷിക്കുക തന്നെ ചെയ്തു.

അത് കഴിഞ്ഞു ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നപ്പോൾ CPIMന്റെ സ്വന്തം സഖാവ് സഖാവ് വി.എസ്സ് അചുതാനന്ദൻ പത്രകാരുടെ മുന്നിൽ നിന്ന് കൊണ്ട് എം എം.ലോറൻസിനെതിരെ
" ആഞ്ഞടിച്ചു" 
കേരളം മുഴുവൻ അറിഞ്ഞു ആ 
 "ശക്തമായ ആഞ്ഞടിക്കൽ" !!

സഖാവ് വി എസ്സ് 
സഖാവ് എം.എം.ലോറൻസിനെതിരെ ആഞ്ഞടിക്കാൻ കാരണമെന്തായിരുന്നു? 

പുന്നപ്ര വയലാർ സമരത്തിൽ സഖാവ് വി.എസ്സ് അച്ചുതാന്ദൻ പങ്കെടുത്തിട്ടില്ല, അന്ന് ഒളവിലായിരുന്നു അദേഹം എന്ന് 
സഖാവ് എം.എം.ലോറൻസ് പറഞ്ഞു.

അത് ചരിത്രമാണ് വിപ്ലവമാണ് രാഷ്ട്രിയമാണ്.
രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറഞ് നേരിടണം
അല്ലാതെ കുടുംബത്തിൽ നടന്ന സങ്കടങ്ങൾ പറഞ്ഞല്ല!! 
ഇതേ വാചകം ഇന്നലെ താങ്കൾക്ക് പറയേണ്ടി വന്നു അല്ലേ? 
കാലം എല്ലാത്തിനും സാക്ഷി.

അന്ന് എം.എം.ലോറൻസ് പറഞ്ഞതിന് പകരം പറഞ്ഞത് എം.എം.ലോറൻസിനെ വ്യക്തിപരമായി അപമാനിച്ചാണ്.
ഇന്നലെ താങ്കൾ നിയമസഭയിൽ വച്ച് ക്ഷുഭിതനായി
CLIFF HOUSE ലേയ്ക്ക് കൈകൾ നീട്ടി കൊണ്ട് പറഞ്ഞല്ലോ
വീട്ടിലിരിക്കുന്നവരെ പറയുന്നത് എന്തിനാണ് രാഷ്ട്രീയം പറയു എന്ന്!! 

ഇതൊന്നും മറ്റുള്ളവരെ അപമാനിക്കുമ്പോൾ ആക്ഷേപിക്കുമ്പോൾ ഓർമ്മയിൽ വരില്ലേ?

വർഷങ്ങൾക്ക് മുൻപ് ഇന്നലത്തെ അതേ സഭയിൽ അങ്ങയുടെ സ്ഥാനത്ത് നിസ്സംഗനായി ഇരുന്ന ഒരു പിതാവിനെ ഓർമ്മയുണ്ടോ ?

മറന്നെങ്കിൽ ഓർമിപ്പിക്കാം.

അന്നത്തെ മുഖ്യമന്ത്രി ശ്രി ഉമ്മൻ ചാണ്ടി.

സഖാവ് വി.എസ്സ് മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് കേരള നിയമസഭയിൽ പറഞ്ഞത് കേട്ട് അന്നവിടെ ഉണ്ടായിരുന്നവർ ഞെട്ടി തരിച്ചില്ലേ? 
അന്നത്തെ സ്പീക്കർ കാർത്തികേയൻ സാർ മൈക്ക് ഓഫ് ചെയ്തില്ലേ? 

ആ മുഖ്യമന്ത്രിയും മകളുടെ  പിതാവായിരുന്നു
മറന്ന് പോയോ സഖാക്കൾ? 

വർഷങ്ങൾക്ക് മുൻപ് കേരളം മാത്രമല്ല ഈ ഇന്ത്യ രാജ്യം മുഴുവൻ ഞെട്ടിയ കണ്ണീരോടെ കേട്ട ഒരു നീചമായ കൊലപാതകം നടന്നു.

ഓഞ്ചിയം എന്ന ഗ്രാമത്തിൽ ,
TP എന്ന രണ്ടക്ഷരത്തിൽ കേരളം മുഴുവൻ  അറിയപ്പെടുന്ന TP ചന്ദ്രശേഖരനെ തലങ്ങും വിലങ്ങും മുഖമില്ലാതാക്കി വെട്ടികൊന്നപ്പോൾ TP യുടെ ഭാര്യയെ മുൻ SFI നേതാവായിരുന്ന KK Rema ഓർത്തില്ലേ
ആ കൊലപാതകം നടക്കുമ്പോഴും പാർട്ടി മെമ്പറായിരുന്ന മാധവൻ എന്ന അച്ഛന്റെ ശാപം മാത്രം മതി CPIM നശിച്ച് പോകാൻ.

വർഷങ്ങൾ കഴിഞ്ഞു 2018 ലെ ശബരിമല സമരത്തിൽ ഒരു 17 കാരൻ പങ്കെടുത്തു രാഷ്ട്രീയമില്ലായിരുന്നു അവന് അയ്യപ്പനോടുള്ള വിശ്വാസം സ്നേഹം ഇഷ്ടം എല്ലാമായിരുന്നു അവന്
24 മണിക്കൂറിനുള്ളിൽ അവന്റെ അമ്മടെ ജോലി തെറിപ്പിച്ചില്ലേ
ആ അമ്മ ഞാനായിരുന്നു.
പിന്നീട് ജോലിയിൽ തിരിച്ചെടുത്തു.

പക്ഷേ അന്ന് തൊട്ട് CPIM ന്റെ DYFI ന്റെ SFI ന്റെ അവലാതികൾ ആയ സഖാക്കൾ നിരന്തരമായി എന്നെ അപമാനിക്കുക അല്ലേ ?

താങ്കളുടെ Official Fb account ൽ കൂടെ പോലും എം.എം. ലോറൻസിനെ മരിച്ച് പോയ അമ്മയെ എന്നെ എന്റെ മകനെ അപമാനിക്കുന്നതിന് വേദനിപ്പിക്കുന്നതിന് കൈയ്യും കണക്കുമുണ്ടോ?

ആദ്യത്തെ termination നും തിരിച്ചെടുക്കലിനും ശേഷം കൃത്യം 6 മാസത്തിന് ശേഷം എന്നെ വീണ്ടും എന്നെ ഇപ്പഴത്തെ LDF കൺവിനർ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
എന്റെയും മകന്റെയും അന്നത്തിൽ മണ്ണ് വാരിയിട്ടു.

"RSS വാരിക കേസരിയിൽ എന്റെ ലേഖനം വായിച്ചു പാർട്ടി തീരുമാനമാണ് പിരിച്ച് വിടാൻ " 
എന്ന് പരിഹാസത്തോടെ പറഞ്ഞു വ്യവസായ മന്ത്രി.

എന്റെ കുട്ടി കാലം ഈശ്വരവിശ്വാസം എന്റെ അപ്പനെ കുറിച്ച് എനിക്കുള്ള അറിവുകൾ അനുഭവങ്ങൾ അപ്പനെ താങ്കളും വി എസ്സും കൂടി വെട്ടി നിരത്തിയതിനു ശേഷമുള്ള അനുഭവങ്ങൾ ഇതെല്ലാമായിരുന്നു ഞാൻ എഴുതിയത്.
എന്ത് കള്ളം എന്ത് തെറ്റ് അതിൽ ഉണ്ടായിരുന്നു എന്റെ ജോലി കളയാൻ മാത്രം? 

ഞാൻ എഴുതിയത് കള്ളങ്ങൾ ആയിരുന്നുവെങ്കിൽ അതിനെ   ആയിരുന്നു നേരിടേണ്ടിയിരുന്നത്
എന്റെ ജോലി കളഞ്ഞല്ലായിരുന്നു.
ഞാൻ സർക്കാറിനെതിരെ മുഖ്യമന്ത്രിയ്ക്ക് എതിരെ ഒന്നും എഴുതിയിരുന്നില്ലല്ലോ?
എന്നിട്ടും എന്റെ അന്നത്തിൽ മണ്ണ് വാരിയിട്ടില്ലേ
എന്നെ ഒത്തിരി ബുദ്ധിമുട്ടിൽ ആക്കിയില്ലേ? 

പാർട്ടി സെക്രട്ടറിടെ     ഭാര്യ സഹോദരിയ്ക്ക് വേണ്ടി കൂടി ആയിരുന്നു ഇ.പി ജയരാജൻ എനിക്കെതിരെ തിരിഞ്ഞത് .
ആരാണ് അവർ എന്ന് എം.വി ജയരാജൻ പറഞ്ഞിട്ടുണ്ട് എന്നോട്.

ആരായിരുന്നു എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ പിന്നിൽ എന്ന് താങ്കൾക്ക് അറിയാം. എന്ത് നടപടി എടുത്തു? 
പക്ഷേ കാലം നടപടി എടുക്കും എടുത്തിരിക്കും

ഇന്നലെ താങ്കൾ പറയുന്നു രാഷ്ട്രീയം പറയു
എന്തിനാ വീട്ടിൽ ഇരിക്കുന്നവരെ പറയുന്നത് എന്ന്!! 

ആരെയും എന്തും എങ്ങിനെയും പറഞ് അപമാനിക്കലും വേദനിപ്പിക്കലും ആക്ഷേപിക്കലും നടത്തുമ്പോൾ താങ്കളും താങ്കളുടെ പാർട്ടിയുടെ അടിമകളും ഗുണ്ടകളും ഇതൊന്നും ഓർക്കാറില്ലേ? 

എന്റെ അമ്മ എം.എം ലോറൻസിന്റെ ഭാര്യ  മരിച്ച് പോയിട്ട് 8 വർഷങ്ങൾ
മണ്ണിൽ പോലുമില്ല അമ്മ
ആ അമ്മയെ പോലും താങ്കളുടെ പാർട്ടിയുടെ അലവലാതികളായ സഖാക്കൾ വെറുതെ വിടാറിലല്ലോ? 
 പരാതികൾ എത്ര തന്നു ?,എന്തെങ്കിലും നടപടി എടുത്തോ? 

പാർട്ടി ഓഫിസുകളിൽ ഇരുന്നും താമസിച്ചും പാർട്ടിവിരുദ്ധ പ്രവർത്തികളും സാമ്പത്തിക ക്രമകേടുകളും സ്ത്രീ പീഡനങ്ങളും നടത്തി നടപടി നേരിട്ട് പാർട്ടിയ്ക്ക് പുറത്ത് പോയവരെ കൊണ്ട് പോലും കേരളത്തിലെ ജനങ്ങളെ അപമാനിപ്പിക്കലല്ലേ AKG Centre ൽ ഇരുന്ന് പാർട്ടി തമ്പ്രാക്കൾ ചെയ്യുപ്പിക്കുന്നത്? 

മരിച്ച് പോയ എന്റെ അമ്മയുടെ ആത്മാവിന്റെ ശാപം പോലും നിങ്ങളെയെല്ലാം വേട്ടയാടും
ഉറപ്പ്.

ദൈവ വിശ്വാസം മാനസിക രോഗമെന്ന് പറഞ് പഠിപ്പിച്ച് മനുഷ്യകുലത്തെയാകെ നാശത്തിലേക്കും ദാരിദ്രത്തിലും അനാഥത്തിലും അരക്ഷിതാവസ്ഥയിലും എറിഞ്ഞ കമ്മ്യൂണിസത്തെ എന്റെ അമ്മ ശപിച്ചത് പോലെ എത്ര എത്ര അമ്മമാരുടെ ശാപം ഉണ്ടാവും.
കാലത്തിന്റെ തിരിച്ചടി അത് എല്ലാവർക്കും ബാധകമാണ്.

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടു
 ആശയത്തെ ആശയം കൊണ്ടും.

അല്ലാതെ വീട്ടിലിരിക്കുന്നവരെയും മരിച്ച് മണ്ണിൽ അലിഞ്ഞ് പോയവരെയും അപമാനിച്ചല്ല നേരിടേണ്ടത്
സ്വന്തം അടിമകളായ അലവലാതികളായ സഖാക്കളോട് ഇനിയെങ്കിലും പറഞ്ഞ് കൊടുത്ത് തിരുത്തു.

വീട്ടിലിരിക്കുന്ന മകളെ ഓർത്ത് സങ്കടപ്പെടുന്ന ഒരു പിതാവിനോട് ഒരു മകളുടെ ഒരു അമ്മയുടെ അപേക്ഷ ആണ്

" പിപ്പിടി കാണിച്ച് പേടിപ്പിക്കുരത് "
"കിടുങ്ങി പോകുമെന്ന് കരുതിയോ " 
ഈ പ്രയോഗങ്ങൾ 20 - 25 വർഷങ്ങൾക്ക് മുൻപ് High school,College Students പറഞ്ഞിരുന്നതല്ലേ

ഇതൊരു മുഖ്യമന്ത്രിയ്ക്ക് ചേർന്നതാണോ സർ ? 
Unparliamentary അല്ലെങ്കിലും
ഒരു നിലവാരമൊക്കെ കേരള മുഖ്യമന്ത്രിയ്ക്ക് വേണ്ടേ? 
പ്രജകൾക്ക് നാണകേടാവുമല്ലോ രാജാവ്  ഇങ്ങിനെ ഉള്ള പ്രയോഗങ്ങൾ പ്രയോഗിച്ചാൽ?

CPIM സെക്രട്ടറി മാത്രമായിരുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ല എന്ന് മാത്രമല്ല
ഇപ്പഴത്തെ പാർട്ടി അടിമകൾ ഇതൊക്കെ അർഹിക്കുന്നുള്ളു താനും.

മറക്കരുത് 
"രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടു നേരിടു
എന്തിനാ വീട്ടിലിരിക്കുന്നവരെ പറയുന്നത്
പിപ്പിടി കണ്ടാലൊന്നും പേടിച്ചു പോകില്ല
എന്താ കിടുങ്ങി പോകുമെന്ന് കരുതിയോ "