രാജ്യം നടുങ്ങി ; അമിത്ഷായുടെ രഹസ്യ ബോംബ് പൊട്ടിച്ച് രാഹുൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതികളും മറ്റ് സുപ്രധാന ബില്ലുകളും സംബന്ധിച്ച രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷത്തിന്റെ നിലപാടുകളും വിശകലനം ചെയ്യുന്ന ലേഖനം.

രാജ്യം നടുങ്ങി ; അമിത്ഷായുടെ രഹസ്യ ബോംബ് പൊട്ടിച്ച് രാഹുൽ

ഇന്ത്യയുടെ ജനാധിപത്യം കടുത്തൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂലൈ ഇരുപതിന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുകയാണ്. അതിനിടയിലാണ് ഡൽഹിയുടെ അധികാര ഇടനാഴികളിൽ നിന്ന് അതീവ രഹസ്യമായ ചില നീക്കങ്ങളുടെ വാർത്തകൾ പുറത്തുവരുന്നത്. കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിൽ ദയനീയമായി പരാജയപ്പെട്ട ആ കരിനിയമം, ആ ഭരണഘടനാ ഭേദഗതി ബിൽ, പിൻവാതിലിലൂടെ വീണ്ടും കൊണ്ടുവന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയെടുക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും  സംഘവും കോപ്പുകൂട്ടുകയാണ്! പക്ഷേ, അവർ മറന്നുപോകുന്ന ഒന്നുണ്ട് ഇത് പഴയ ലോക്‌സഭയല്ല! അവിടെ കാവലാളായി, ജനങ്ങളുടെ ശബ്ദമായി രാഹുൽ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവുണ്ട്. മോദിയുടെ ഈ ആസൂത്രിത നീക്കങ്ങൾക്ക് മുന്നിൽ രാഹുൽ ഗാന്ധി തീർത്ത പ്രതിരോധ കോട്ട തകർക്കാൻ സംഘപരിവാറിന് സാധിക്കുമോ? ഇല്ല എന്ന് തന്നെ പറയണം. ആദ്യം നമ്മൾ എന്താണ് യഥാർത്ഥത്തിൽ ഈ ഭരണഘടനാ ഭേദഗതി ബിൽ എന്ന് നമ്മൾ മനസ്സിലാക്കണം. മണ്ഡല പുനർനിർണയം എന്ന പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നടങ്കം അവഗണിക്കാനും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകി തങ്ങളുടെ ഭരണം എന്നെന്നേക്കുമായി നിലനിർത്താനുമുള്ള ബിജെപിയുടെ കുതന്ത്രമാണിത്! ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഒറ്റയടിക്ക് എണ്ണൂറ്റമ്പതാക്കി ഉയർത്തുക, അതിലൂടെ വടക്കൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വാരിക്കൂട്ടി അധികാരം പിടിക്കുക! ഇതാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ ഏപ്രിലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാതെ നാണംകെട്ട് പരാജയപ്പെട്ട ബില്ലാണിത്. എന്നിട്ടും ഒരു  നാണവുമില്ലാതെ ഈ വർഷകാല സമ്മേളനത്തിൽ വീണ്ടും ഇത് കൊണ്ടുവരാനാണ് മോദി സർക്കാർ രഹസ്യമായി കരുക്കൾ നീക്കുന്നത്. 

സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടാത്തവരാണ് വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് ഈ മണ്ഡല പുനർനിർണയം കൊണ്ടുവരുന്നത്. സ്ത്രീകളെ മുന്നിൽ നിർത്തി പിന്നിൽനിന്ന് ദക്ഷിണേന്ത്യയെ ചതിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. ഇതിനായി പ്രതിപക്ഷ നിരയിലെ പ്രാദേശിക പാർട്ടികളെ സ്വാധീനിക്കാൻ ഇവർ രാത്രിയും പകലും പണിയെടുക്കുന്നുണ്ട്. ശരത് പവാറിന്റെ എൻ.സി.പിയിലെ ചിലരെയും ഡി.എം.കെയിലെ ചിലരെയും ചാക്കിട്ടു പിടിക്കാൻ മോദിയുടെ ചാണക്യന്മാർ ശ്രമിക്കുന്നുണ്ട്. എൻ.സി.പി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയുടെ പ്രസ്താവനകളെ ബിജെപി ക്യാമ്പ് തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാൻ നോക്കി. എന്നാൽ ഇന്ത്യ സഖ്യവുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് സുപ്രിയ സുലെ  ബിജെപിയുടെ വായടപ്പിച്ചു കഴിഞ്ഞു. തൃണമൂൽ കോൺഗ്രസിനെയും ശിവസേനയെയും ഭിന്നിപ്പിച്ചുണ്ടാക്കിയ 319 എന്ന സംഖ്യ വെച്ചാണ് ബിജെപിയുടെ ഈ അഹങ്കാരം. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ഇനിയും 33 പേരുടെ കുറവുണ്ട്. അതിനായി അവർ ചെറുകക്ഷികളുടെ പിന്നാലെ ഭിക്ഷാപാത്രവുമായി നടക്കുകയാണ്!പക്ഷേ ബിജെപിയുടെ ഈ കുതന്ത്രങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് മുന്നണിയിൽ തന്നെ നിലയുറപ്പിച്ചു കഴിഞ്ഞു. കോൺഗ്രസ് നായകൻ രാഹുൽ ഗാന്ധി നേരിട്ടാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്നത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ സമാജ്‌വാദി പാർട്ടിയും അഖിലേഷ് യാദവും മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയും കോൺഗ്രസിനൊപ്പം ഈ ജനാധിപത്യ വിരുദ്ധ ബില്ലിനെ നഖശിഖാന്തം എതിർക്കും. ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയെപ്പോലും അടർത്തിയെടുക്കാൻ രാഹുൽ ഗാന്ധി സമ്മതിക്കില്ല. ഓരോ എംപിമാരെയും ജനാധിപത്യത്തിന്റെ കാവലാളാക്കി മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. 

മോദിയുടെ രഹസ്യനീക്കങ്ങളുടെ മുനയൊടിക്കാൻ രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾക്ക് കഴിയും എന്ന് തന്നെയാണ് ഡൽഹിയിൽ നിന്നുള്ള രാഷ്ട്രീയ വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.കടുത്ത ജനവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കൊണ്ടുവന്നെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്രിസ്ത്യൻ സഭകളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇവർ അത് താൽക്കാലികമായി മരവിപ്പിച്ചു വെച്ചതായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ആ തനിനിറം വീണ്ടും പുറത്തെടുക്കുകയാണ്. ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും ശ്വാസം മുട്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനെയും പ്രതിപക്ഷം പാർലമെന്റിൽ നേരിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയഗീതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ നോക്കുന്നവർ തന്നെയാണ് ഇവിടെയുള്ള പാവപ്പെട്ട മനുഷ്യരെയും ന്യൂനപക്ഷങ്ങളെയും നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്.ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാത്ത, തൊഴിലില്ലായ്മയെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ മിണ്ടാത്ത മോദി സർക്കാർ, തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനും ഭരണം നിലനിർത്താനുമുള്ള നിയമങ്ങൾ മാത്രം കൊണ്ടുവരാനാണ് പാർലമെന്റ് ഉപയോഗിക്കുന്നത്. പക്ഷേ അവർ ഓർക്കുക—ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ തിരഞ്ഞെടുത്തയച്ച ശക്തമായ ഒരു പ്രതിപക്ഷം ഇന്ന് പാർലമെന്റിലുണ്ട്. ജനവിരുദ്ധമായ ഏതൊരു നിയമത്തെയും കടപുഴക്കാൻ ശേഷിയുള്ള ഇന്ത്യ സഖ്യമുണ്ട്. അതിനെ നയിക്കാൻ ജനനായകൻ രാഹുൽ ഗാന്ധിയുമുണ്ട്. ഈ വർഷകാല സമ്മേളനത്തിൽ മോദിയുടെ ഈ രഹസ്യനീക്കങ്ങൾ രാഹുൽ ഗാന്ധി തകർത്തെറിയുന്നത് നമുക്ക് കാണാം.