ബീസ്റ്റിന്റെ പ്രദർശനം തടയുമെന്നു മുസ്‌ലിം ലീഗ് 

ബീസ്റ്റിന്റെ പ്രദർശനം തടയുമെന്നു മുസ്‌ലിം ലീഗ് 


ചെന്നൈ: വിജയ്  നായകനായ ‘ബീസ്റ്റി’ന്റെ  പ്രദർശനം തമിഴ്‌നാട്ടിൽ  നിരോധിക്കണമെന്ന് മുസ്ലിം ലീഗ്  ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വി എം എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് കത്തുനൽകി. ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്ലിങ്ങൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തിൽ വ്യക്തമാക്കി. ‘ബീസ്റ്റ് ’ കുവൈത്തിൽ നിരോധിച്ച കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.

മാസ്റ്ററിന്ശേഷം വിജയ് അഭിനയിച്ച ‘ബീസ്റ്റി’ൽ പൂജ ഹെഗ്ഡെയാണ് നായിക. ഈ മാസം 13 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.