സതീശന്റെ കയ്യിൽ നോട്ടുകെട്ടുകൾ ;പിന്നിൽ വമ്പൻ സ്രാവുകൾ
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ, ടാറ്റ ഗ്രൂപ്പിന്റെയും വിദേശ കമ്പനികളുടെയും താൽപര്യം, കൂടാതെ 'മിഷൻ സമുദ്ര' പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകളാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
മുഖ്യമന്ത്രി വിഡി സതീശൻ്റെ വിഴിഞ്ഞം തുറമുഖം നിക്ഷേപം കൊണ്ട് നിറയുകയാണ്. അദാനിയുടെ 27000 കോടി രൂപയുടെ പദ്ധതിയിലേക്ക് തന്നെ ഓഹരി പങ്കാളിത്തത്തോടെ 13000 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന ആഗ്രഹവുമായി എം എസ് ഇ എന്ന ലോകോത്തര കമ്പനി കടന്നുവന്നത് 49 ശതമാനം ഓഹരി വാങ്ങാൻ തീരുമാനിച്ചു കൊണ്ടാണ്. ഇപ്പോഴത്തെ ഇന്ത്യയുടെ സ്വന്തം ബിസിനസ് കമ്പനിയായ ടാറ്റ ഗ്രൂപ്പ് തന്നെ കേരളത്തിൽ കപ്പൽ നിർമ്മാണ ശാല തുടങ്ങാൻ 10000 കോടി രൂപ നല്കുകയാണ് സതീശൻ്റെ കയ്യിൽ.അതിന്റെ രൂപരേഖ സർക്കാരിന് നൽകുകയും അത് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകുകയും ചെയ്തിരിക്കുകയാണ്..ഇത് ചെറിയ സംഭവമല്ല, അതികാരത്തിൽ വന്നു രണ്ടു മാസം തികയുന്നതിനു മുൻപേ തന്നെ ഇത്രയും വലിയ നിക്ഷേപങ്ങൾ വന്നു കൊണ്ടിരിക്കുന്നത് കേരളം വലിയ വികസനത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ്. ടാറ്റയുമായുള്ള ചർച്ച ഒരു മാസം കൊണ്ട് പൂർത്തിയാക്കാനും എത്രയും പെട്ടന്ന് തന്നെ പദ്ധതി ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. അതായത്, നമ്മുടെ രാജ്യത്തു ഒട്ടനവധി പദ്ധതികൾ ആരംഭിക്കാനും അത് രാജ്യത്തിന്റെ തന്നെ സ്വന്തമാക്കി മാറ്റാനും കഴിഞ്ഞവരാണ് ടാറ്റാഗ്രൂപ്പ് . എന്നാൽ ഈ മേഖലയിൽ അവർ ആദ്യമാണ്.. കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭം തന്നെ കേരളത്തെ വിശ്വസിച്ചു നൽകുമ്പോൾ അതിനു ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരിക്കുകയാണ്.
നമുക്കറിയാം മുഖ്യമന്ത്രി സതീശന്റെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര എന്ന് പറയുന്നത്.. ഉമ്മൻചാണ്ടി സർക്കാരിന്റെ ഉൽപ്പന്നമാണ് വിഴിഞ്ഞം പദ്ധതിയെങ്കിലും കൂടുതലായൊന്നും ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിന് ഭരണം നഷ്ടമായി. പക്ഷെ അതിനു ശേഷം അധികാരത്തിൽ വന്ന പിണറായി സർക്കാരിന് കൂടുതൽ ചെയ്യാനും കഴിയില്ല. കാരണം ഉമ്മൻചാണ്ടി ഈ പദ്ധതി ഉദ്ഘാനടനം ചെയ്യുന്ന സമയത്തു ഇത് ഒരു കടൽകൊള്ളയാണെന്നു പ്രസ്ഥാവാന ഇറക്കി സമരം ചെയ്തവർക്ക് അതിന്റെ കമ്മീഷൻ അടിച്ചു മാറ്റാൻ ഉള്ള പദ്ധതി മാത്രമായിരുന്നു ഇത് എന്ന് പറയേണ്ടി വരും. അതുകൊണ്ടു തന്നെ കാര്യമായ നിക്ഷേപങ്ങളൊന്നും നടത്താൻ ആരും തയ്യാറായില്ല.. എന്നാൽ 10 വർഷത്തെ പിണറായി ഭരണത്തിന് ശേഷം യു ഡി എഫ് സർക്കാർ വന്നതിനുശേഷം നിക്ഷേപങ്ങളുടെ ഘോഷയാത്രയാണ്. അദാനിക്ക് പുറമെ വിദേശ കമ്പനികളെല്ലാം നിക്ഷേപങ്ങളുമായി വന്നതോടെ കേരളം ലോകോത്തര തുറമുഖ ഹബ്ബായി മാറും എന്നുള്ളതുറപ്പായി കഴിഞ്ഞു. അങ്ങനെ വരുമ്പോൾ അതിൽ നിന്നും മാറി നിൽക്കാൻ ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പിനും കഴിയില്ല. അതോടെയാണ് പുതിയൊരു മേഖലയിലേക്കു കാലുകുത്തുന്ന ടാറ്റ അത് കേരളത്തിൽ തന്നെ നിക്ഷേപിക്കാൻ തയ്യാറായത്. വൻകിട നിക്ഷേപങ്ങക്കു കോർപ്പറേറ്റ് കമ്പനികൾ തന്നെ വേണം. അതിനായി അവർ പണം മുടക്കണമെങ്കിൽ പദ്ധതിയിൽ പ്രതീക്ഷ വേണം ഭരണത്തിൽ വിശ്വാസം വേണം. അതാണ് വി ഡി സതീശൻ സർക്കാർ വന്നതിനു ശേഷം നമ്മൾ കണ്ടത്.സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ കീഴിൽ എല്ലാ മേഖലയെയും സംയോജിപ്പിച്ച് വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്ന തലത്തിൽ തുറമുഖ വികസനത്തിന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാരിന്റെ ലക്ഷ്യം. വികസനത്തിന് അനുയോജ്യമായ പദ്ധതികൾക്ക് സ്വകാര്യ നിക്ഷേപം ആദ്യം സ്വാഗതം ചെയ്ത സർക്കാർ ആണ് യു ഡി എഫ് സർക്കാർ.. അതിലെ വിശ്വാസ്യത മനസ്സിലാക്കിയതോടെയാണ് ടാറ്റയുടെ ഇപ്പോഴത്തെ വാഗ്ദാനം. ഏതായാലും സതീശന്റെ സ്വപ്ന പദ്ധതിയിൽ നിക്ഷേപം ഒഴുകിയെത്തുകയാണ്. കേരളം സിംഗപ്പൂർ ആക്കുമെന്നത് ആയിരുന്നു വാഗ്ദാനം.പ്രതീക്ഷയിലാണ് മലയാളികൾ.
പവിത്രകുമാർ