ആദ്യത്തെ മന്ത്രി ; ചെന്നിത്തലക്ക് കിരീടം

ഓപ്പറേഷൻ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്നാട് സര്‍ക്കാരിന്റെ പിന്തുണ. മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള-തമിഴ്നാട് സംയുക്ത ലഹരിവിരുദ്ധ നടപടികള്‍ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Jul 15, 2026 - 16:45
Updated: 2 months ago
0
ആദ്യത്തെ മന്ത്രി ; ചെന്നിത്തലക്ക് കിരീടം

ചെന്നിത്തലയുടെ നീക്കം വിജയം കാണുകയാണ്.സംസ്ഥാനത്തെ  ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി  പോലീസും എക്സൈസും വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് യുടെ പൂർണ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച വിജയ്, ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിലേക്ക് എത്തുമെന്ന് അറിയിച്ചു. കേരള പോലീസിനൊപ്പം തമിഴ്നാട് പോലീസും ലഹരി വിരുദ്ധ പദ്ധതികൾക്ക് സഹകരിക്കാനും രമേശ് ചെന്നിത്തലയും വിജയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേരള-തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും വിവരങ്ങള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പിന്തുണ തേടി മുഖ്യമന്ത്രി വിജയുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികളും കേരള-ലക്ഷദ്വീപ് കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ, എസ്‌ഐബി, ആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവരും 'ഓപ്പറേഷന്‍ തൂഫാന്‍' ദി നാര്‍ക്കോ ഹണ്ടിനായി ഓരോ എസ് പി മാരെ നോഡല്‍ ഓഫീസര്‍മാരായി അവരവരുടെ സംസ്ഥാനങ്ങളില്‍ അടിയന്തരമായി ചുമതലപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

രാജ്യത്തിന് മുഴുവന്‍ മാതൃകയാകുന്ന ഒരു വലിയ ആഭ്യന്തര സുരക്ഷാ ഏകോപനത്തിനാണ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടക്കം കുറിച്ചതെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് ശേഷം പ്രതികരിച്ചത്. സംയുക്ത മുന്നേറ്റത്തിനുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിക്കുകയും പിന്തുണ നല്‍കുകയും, ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിമാര്‍ക്ക് രമേശ് ചെന്നിത്തല നന്ദി അറിയിക്കുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User