വാക്ക് പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; സംസ്ഥാനത്തെ 717 ടാസ്മാക് ഔട്ട്ലറ്റുകൾ പൂട്ടിച്ചു

നേരത്തെ 610 ഔട്ട്‌ലെറ്റുകൾ പൂട്ടിയതിന് പുറമെ, ഇന്നലെ 107 ഔട്ട്ലെറ്റുകൾ പൂട്ടിയതായി മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു.

Jun 06, 2026 - 11:26
Updated: 3 months ago
0
വാക്ക് പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; സംസ്ഥാനത്തെ 717 ടാസ്മാക് ഔട്ട്ലറ്റുകൾ പൂട്ടിച്ചു

 

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട്ടിലെ 717 ടാസ്‌മാക് ഔട്ലറ്റുകൾക്ക് പൂട്ട് വീണിരിക്കുകയാണ്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. നേരത്തെ  610 ഔട്ട്‌ലെറ്റുകൾ പൂട്ടിയതിന് പുറമെ, ഇന്നലെ 107 ഔട്ട്ലെറ്റുകൾ പൂട്ടിയതായി മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ പൂട്ടിയത് മധുരയിലാണ്. 290 ഔട്ട്‌ലെറ്റുകളാണ് മധുരയിൽ പൂട്ടിയത്. കൂടാതെ, കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇനി 4048 ടാസ്മാക് ഔട്ലറ്റുകൾ പ്രവർത്തിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User