പരീക്ഷ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധം രാജ്യവ്യാപകമാക്കുന്നു.

ജൂൺ 11-ന് മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് രണ്ടാം ഘട്ട പ്രാദേശിക പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ലഖ്‌നൗ, അമൃത്സർ, ബംഗളൂരു, ജയ്പൂർ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും.

Jun 10, 2026 - 20:25
0
പരീക്ഷ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധം രാജ്യവ്യാപകമാക്കുന്നു.

ജൂൺ 13-നകം മന്ത്രി രാജിവെച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചു.

ജൂൺ 11-ന് മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് രണ്ടാം ഘട്ട പ്രാദേശിക പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ലഖ്‌നൗ, അമൃത്സർ, ബംഗളൂരു, ജയ്പൂർ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും.

ഈ പ്രതിഷേധങ്ങൾക്ക് ശേഷവും മന്ത്രി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ, ജൂൺ 20 മുതൽ ഡൽഹി ജന്തർമന്തറിൽ രാജ്യത്തെ യുവാക്കളെ അണിനിരത്തി ശക്തമായ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം.

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് പൂനെയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഡൽഹിയിൽ നടന്ന സമരത്തിന് പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ, ആനി രാജ തുടങ്ങിയ പ്രമുഖരും വിവിധ പ്രതിപക്ഷ നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

NEET, CBSE, CUET തുടങ്ങിയ പരീക്ഷകളിലുണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് തകർത്തതെന്നും ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User