സംഘപരിവാറുമായി ബന്ധമുണ്ട്, സ്വപ്നയെ സംരക്ഷിക്കും: എച്ച്ആർഡിഎസ്

സുരക്ഷാ ഏർപ്പെടുത്തിയത് എച്ച്ആർഡിഎസ്

Jun 13, 2022 - 01:48
0
സംഘപരിവാറുമായി ബന്ധമുണ്ട്, സ്വപ്നയെ സംരക്ഷിക്കും: എച്ച്ആർഡിഎസ്

ബിലീവേഴ്സ് ചര്‍ച്ചിന്‍റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷാജ് കിരണ്‍ ഒന്നരമാസം മുന്‍പ് പാലക്കാട് എച്ച്ആര്‍ഡിഎസ് ഓഫിസില്‍ എത്തിയിരുന്നതായി എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വെളിപ്പെടുത്തി. ഇരയെന്ന നിലയില്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും, സംഘപരിവാര്‍ ബന്ധം ശരിവെച്ച അജി കൃഷ്ണന്‍ എച്ച്ആര്‍ഡിഎസിന്‍റെ പ്രവര്‍ത്തനം സുതാര്യമാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.

സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള എന്‍ജിഒ എച്ച്ആര്‍ഡിഎസാണെന്ന് ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സെക്രട്ടറി അജി കൃഷ്ണന്റെ പ്രതികരണം. സ്ഥാപനത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പില്ലെന്നും, പരാതി സ്വപ്നയെ സഹായിക്കുന്നതിലെ പ്രതികാരമാണ്. ആരോപണങ്ങളുടെ മൂര്‍ച്ച കൂടുമ്പോഴും സ്വപ്നയോടൊപ്പം അടിയുറച്ചു നില്‍ക്കാനാണ് എച്ച്ആര്‍ഡിഎസിന്‍റെ തീരുമാനം. എച്ച്ആര്‍ഡിഎസ് ഇടപ്പെട്ടാണ് സ്വപ്നയുടെ സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User