പത്ത് ജില്ലകൾക്ക് ബുധനാഴ്ച അവധി;കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നു

Monsoon Fury: Red Alert in 8 Districts; 10 districts Announce Educational Holiday

പത്ത് ജില്ലകൾക്ക് ബുധനാഴ്ച അവധി;കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല നാളെ (ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്പെഷൽ ക്ലാസുകൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് / ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ട്.