ഇത് സ്വപ്നമോ? ബ്രസീലുമായി ഫുട്ബോൾ മത്സരത്തിന് ഇന്ത്യ; അത്യപൂർവ പോരാട്ടം ഒക്ടോബറിൽ കൊൽക്കത്തയിൽ!
Dream Come True? India to Face Brazil in Historic Football Friendly in Kolkata
Join our subscribers list to get the latest news, updates and special offers directly in your inbox
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സൗഹൃദമത്സരങ്ങളിലൊന്നിന് വേദിയൊരുങ്ങുന്നു. അഞ്ച് തവണ ലോകകപ്പ് കിരീടം നേടിയ ബ്രസീൽ ദേശീയ ടീം ഇന്ത്യക്കെതിരെ സൗഹൃദമത്സരം കളിക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും (AIFF) ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും (CBF) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മത്സരം ഒക്ടോബർ 3-ന് കൊൽക്കത്തയിലെ പ്രശസ്തമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.
'ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനം' എന്നാണ് എഐഎഫ്എഫ് ഈ മത്സരത്തെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊൽക്കത്തയിൽ, ലോകഫുട്ബോളിലെ ഏറ്റവും ജനപ്രീതിയാർജിച്ച ടീമുകളിലൊന്നായ ബ്രസീൽ എത്തുന്നത് ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ആരാധകർ കാണുന്നത്.

2026 ഫിഫ വിൻഡോയിലെ അവസാന മത്സരപരമ്പരയുടെ ഭാഗമായാണ് ബ്രസീലിന്റെ ഇന്ത്യ സന്ദർശനം. അതിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ രണ്ട് സൗഹൃദമത്സരങ്ങൾ ബ്രസീൽ കളിക്കും. തുടർന്ന് ഇന്ത്യക്കെതിരായ മത്സരത്തിനായി ടീം കൊൽക്കത്തയിലെത്തും. 1977-ൽ ക്ലബ് തലത്തിൽ പെലെ കൊൽക്കത്തയിൽ കളിച്ചിരുന്നെങ്കിലും, ബ്രസീൽ ദേശീയ ടീം ഇന്ത്യൻ മണ്ണിൽ കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകത ഈ പോരാട്ടത്തിനുണ്ട്. ലയണൽ മെസിയുടെ സന്ദർശനത്തിന് ശേഷം കൊൽക്കത്ത ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ഫുട്ബോൾ ഇവന്റായും ഈ മത്സരം മാറും.
ടിക്കറ്റ് വില, ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്ന തീയതി, ലൈവ് ടെലികാസ്റ്റ് അല്ലെങ്കിൽ ഒടിടി സ്ട്രീമിങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ പുറത്തുവന്നിട്ടില്ല. സംഘാടകർ ഉടൻ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. നിലവിൽ മത്സരത്തിന്റെ തീയതിയും വേദിയും മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.ഫിഫയുടെ ഏറ്റവും പുതിയ പുരുഷ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് അഞ്ചുവട്ടം ലോകകപ്പ് ജേതാക്കളായ
അർഷ കെ.എസ് Jul 31, 2026 0
Desk Mediagraamam Jul 26, 2026 0
പുരുഷൻമാരുടെ 60 കിലോ ഭാരോദ്വഹന വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി...
Desk Mediagraamam Jul 24, 2026 0
ലൈസൻസും ഹെൽമെറ്റും ഇല്ലാതെ സ്കൂട്ടറോടിച്ച യുവാവ് പരിശോധനയ്ക്കിടെ ആക്രമണം നടത്തി;...
Desk Mediagraamam Jul 23, 2026 0
ഡൽഹിയിൽ വിദ്യാർത്ഥികൾക്കും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള...
രതീഷ് കാട്ടുകുളങ്ങര Jul 18, 2026 0
കിസാൻ സർവീസ് സൊസൈറ്റി, പുനർജനി ഗ്രാമീണ വായനശാല, ഗവ. ജില്ലാ ഹോമിയോ ആസ്പത്രി എന്നിവയുടെ...
Desk Mediagraamam Jul 2, 2026 0
Desk Mediagraamam Jul 6, 2026 0
Gangster Maradu Aneesh arrested by police for creating a ruckus at a spa and attempting...
Desk Mediagraamam Jul 9, 2026 0
Jio launches 'JioTV Pro', a new affordable streaming plan offering 1,000+ live TV...
Desk Mediagraamam Jul 25, 2026 0
India Beat Zimbabwe by 90 Runs in 2nd T20I to Wrap Up Series
Desk Mediagraamam Jul 13, 2026 0
KSEB has announced potential power restrictions in Kerala starting today at 7 PM...
Total Vote: 1
ചോദ്യം 2: ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ട് ടീമുകൾ ഏതൊക്കെ? Answer?