തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ

പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദാണ് ഈ ദുരനുഭവം നേരിട്ടത്

Jun 02, 2026 - 11:07
0
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയ 61ക്കാരന്റെ കാൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദാണ് ഈ ദുരനുഭവം നേരിട്ടത്. മെഡിക്കൽ കോളേജിൽ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രാജേന്ദ്രപ്രസാദിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ മുരളീധരനും മെഡിക്കല്‍ കോളേജ് പൊലീസിനും പരാതി നല്‍കുമെന്നും ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ മാസം 28-ാം തീയതി ഉണ്ടായ ഒരു ബൈക്ക് അപകടത്തെ തുടർന്നാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പരിക്കേറ്റ കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കാൽ പതിയെ പൊക്കി നോക്കിയപ്പോഴാണ് പുഴുവരിക്കുന്നത് ചെറുമകന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഏതായാലും വിഷയത്തിൽ ആശുപത്രി അതികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് വിവരം. വിഷയത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User