ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു.

തിരക്കഥാ മാന്ത്രികൻ’ എന്നറിയപ്പെട്ടിരുന്ന തമിഴ് സിനിമയുടെ ബഹുമുഖ പ്രതിഭ 73-ാം വയസ്സിൽ വിടവാങ്ങി

ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു.

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ . ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. തമിഴ് സിനിമയിൽ ‘സ്ക്രീൻപ്ലേ വിസാർഡ്’ എന്ന വിശേഷണത്തോടെ ശ്രദ്ധ നേടിയ അദ്ദേഹം, വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വ്യക്തിത്വമായിരുന്നു. 

1970-കളുടെ അവസാനത്തിൽ സംവിധായകൻ ഭാരതിരാജയുടെ സഹായി ആയാണ് ഭാഗ്യരാജ് സിനിമയിലേക്ക് എത്തിയത്. തുടർന്ന് ‘മുണ്ടാനൈ മുടിച്ച്’, അന്ത 7 നാട്കൾ , ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്’ തുടങ്ങിയ നിരവധി വിജയചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ സിനിമാലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.