ഇന്ത്യയ്ക്ക് രണ്ടാം വെളളി
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡല്‍ സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസില്‍ ഇന്ത്യയുടെ നാലാം മെഡല്‍ സ്വന്തമാക്കിയത്. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തില്‍ 202 കിലോ ഉയര്‍ത്തിയാണ് നേട്ടം. സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയര്‍ത്തിയത്.
സ്‌നാച്ചില്‍ ദേശീയ റെക്കോര്‍ഡും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ദേശീയ റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡല്‍ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇത് കൂടാതെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.
nikhil@mediagraamam.com