കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആയങ്കി ; ഞെട്ടിത്തരിച്ച് CPM

അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞതോടെ സിപിഎമ്മിനുള്ളിലെ ഭിന്നതയും ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടി ബന്ധവും വീണ്ടും ചർച്ചയാകുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആയങ്കി ; ഞെട്ടിത്തരിച്ച് CPM

അർജുൻ ആയങ്കിയെ സി പി എം നേതൃത്വം തള്ളിപ്പറഞ്ഞതോടെ പുതിയ ആയങ്കി പാർട്ടി രൂപം കൊള്ളുകയാണ്. സി പി എമ്മിന് ഇപ്പോൾ പണ്ടത്തെ പോലെ അടിത്തറയൊന്നും ഇല്ല എന്ന് നമുക്കറിയാം. പിണറായി വിജയൻറെ 10 വർഷത്തെ ഭരണം കൊണ്ട്  ഡി വൈ എഫ് ഐ യും എസ് എഫ് ഐ യും തുരുമ്പു പിടിക്കുകയും സി പി എം നേതാക്കൾ അഴിമതിയിൽ മുങ്ങിക്കുളിക്കുകയും ചെയ്തതോടെ സി പി എം എന്നത് വെറും പേരിനു മാത്രമായി മാറി. പിണറായി വിജയനും കുടുംബത്തിനും എന്തുവേണമെങ്കിലും ചെയ്യാമെന്നും അഴിമതി എത്ര വേണമെങ്കിലും നടത്തി കാശുണ്ടാക്കാം എന്നൊക്കെയുള്ള പരിപാടി വന്നതോടെ പ്രവർത്തകർക്കെല്ലാം സി പി എമ്മിനെ മടുത്തു. പക്ഷെ ആത്മാഭിമാനമുള്ള പ്രവർത്തകർ അതിനേക്കാളൂം യോജിച്ചത് ഈ പോരാട്ടവീര്യം ആക്രമണസ്വഭാവവും ഒക്കെയുള്ള പ്രവർത്തകർ പാർട്ടി വിടാനൊന്നും തയ്യാറല്ല, അവർക്കു പിണറായി വിജയനെയെല്ലാം മടുത്തുവെങ്കിലും അവരുടെ ഹീറോ ആയി ഈ അർജുൻ ആയങ്കിയെല്ലാം മാറിയിരുന്നു വർഷങ്ങൾക്ക് മുൻപേ തന്നെ.. പിണറായിക്കു കിട്ടുന്നതിനേക്കാളും പത്തിരട്ടി സ്വീകാര്യത സി പി എമ്മിൽ അർജുൻ ആയങ്കിക്കു കിട്ടുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം , അങ്ങനെയുള്ള ഒരാളെയാണ് പാർട്ടി നേതൃത്വം തള്ളി പറഞ്ഞത്. അതോടെ സി പി എം രണ്ടായി മാറി എന്ന് തന്നെ പറയാം.

അർജുൻ ആയങ്കിയുടെ പാർട്ടി ബന്ധം വീണ്ടും ചർച്ചയായതോടെ പൊള്ളുന്നത് സിപിഎമ്മിന് തന്നെയാണ്, സി പി എം  പ്രവർത്തകർ തന്നെ നടത്തിയിരുന്ന കൊലപാതകവും അക്രമവും എല്ലാം ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത് പിണറായി വിജയൻ ഉൾപ്പെടുന്ന സി പി എം നേതൃത്വമാണ്. അതുകൊണ്ടാണ് അർജുൻ ആയങ്കി, കോടി സുനി, ആകാശ് തില്ലങ്കേരി തുടങ്ങിയ സി പി എം ഗുണ്ടകൾ പിന്നീട് ക്വട്ടേഷൻ ഗുണ്ടകളായി മാറിയത്. എങ്കിലും അവർ തന്നെയാണ് പ്രവർത്തകരുടെ ഹീറോ എന്ന് പറയുന്നത്. ഗുണ്ടകൾക്കും പ്രവർത്തകരുടെ സൈബർ പിന്തുണയെങ്കിലും ഇല്ലാതെ വെറും കൊട്ടേഷൻ ഗുണ്ടകളായി നിൽക്കാനും കഴിയില്ല. ശരിക്കും പറഞ്ഞാൽ അവർ ഒരു പാർട്ടി ഗ്രൂപ്പ് തന്നെയാണ്. എന്നാൽ അവരെയെല്ലാം നിയന്ത്രിക്കുന്നത് പി ജയരാജൻ ആണെന്നുള്ളത് കൊണ്ടാകാം സി പി എം നേതൃത്വം പ്രത്യേകിച്ച് പിണറായി വിഭാഗം ആയങ്കിയെ തള്ളി പറഞ്ഞത് എന്നാണ് പുറത്തു വരുന്ന വിവരം.ആയങ്കിയെ തള്ളിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജനാകട്ടെ രൂക്ഷവിമർശനമാണ് പാർട്ടിയിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. പാർട്ടിക്കായി സൈബറിടങ്ങളിൽ പോരാടുന്ന കൂട്ടായ്മകളാണു വിമർശനത്തിനു പിന്നിൽ. സിപിഎമ്മിനായി പണിയെടുത്തവരാണു പിന്നീട് ക്വട്ടേഷൻ സംഘമായി പരിണമിച്ചതെന്ന രാഷ്ട്രീയ ആരോപണം ശരിവയ്ക്കുന്ന പ്രതികരണങ്ങളാണു പാർട്ടി അനുഭാവികളിൽ നിന്നുതന്നെ ഉയരുന്നത്. അർജുൻ ആയങ്കിയെ തൂക്കണമെന്നും അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണമെന്നും ആണ് എം വി ജയരാജൻ തുറന്നടിച്ചത്. അത് ആയങ്കിയുടെയും പ്രവർത്തകരുടെയും മനസ്സിൽ ഉണ്ടാക്കിയ മുറിവ് വലുതാണ്. പ്രതിസന്ധി വന്നപ്പോൾ കൂടെ നിന്ന സഖാക്കളെ മറക്കരുതെന്നു പറഞ്ഞ്, സിപിഎമ്മുമായുള്ള ബന്ധം ഊന്നിപ്പറഞ്ഞ അർജുൻ ആയങ്കിക്ക് സൈബർ സഖാക്കൾക്കിടയിലുള്ളത് വൻ സ്വീകാര്യത എന്നത് സി പി എം നേതൃത്വം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

 ആയങ്കി എവിടെയാണോ, അവിടെപ്പോയി പിടിക്കണമെന്നും അർജുൻ ആയങ്കിയുമായി സിപിഎമ്മിനു ബന്ധമില്ലെന്നും അയാൾ ക്വട്ടേഷൻ പാർട്ടിയിലെ അംഗമാണെന്നും പറഞ്ഞപ്പോൾ ഇതിനെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച അർജുൻ ആയങ്കി, താൻ പാർട്ടിക്കുവേണ്ടി ജയിലിൽ കിടന്ന കാര്യം എം.വി.ജയരാജനെ ഓർമപ്പെടുത്തി. 5 വർഷം സിപിഎമ്മിൽ ഉണ്ടായിരുന്നുവെന്നും ഒരു സഖാവിനു കുത്തേറ്റപ്പോൾ പാർട്ടിക്കു വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്നു തിരിച്ചടിച്ച് ജയിലിൽ കിടന്നിട്ടുണ്ടെന്നുമായിരുന്നു ആയങ്കിയുടെ ഓർമപ്പെടുത്തൽ. പിന്തുണച്ചില്ലെങ്കിലും പിന്നിൽനിന്നു കുത്തരുതെന്ന അർജുൻ ആയങ്കിയുടെ പ്രതികരണത്തിനാണ് സമൂഹമാധ്യമത്തിൽ കയ്യടി കിട്ടിയത്. ജയരാജനെ പ്രവർത്തകർ സൈബർ ഇടത്തു ചവിട്ടി കൂട്ടി.. ഒരുകാലത്ത് ഉപയോഗപ്പെടുത്തിയവരെ പ്രതിസന്ധിഘട്ടത്തിൽ പാർട്ടി തള്ളിപ്പറയുന്നതിലെ ശരിതെറ്റുകളാണ് കേരളം ചർച്ചയാകുന്നത്. എല്ലാ കൊള്ളരുതായ്മകൾക്കും ഉപയോഗിച്ചതിന് ശേഷം ആയങ്കിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവരികയും പാർട്ടി ബന്ധം ചർച്ചയാവുകയും ചെയ്തപ്പോഴായിരുന്നു തള്ളി പറഞ്ഞത്. എങ്കിലും പ്രവർത്തകർ പിണറായിക്കോ ജയരാജനോ ഒപ്പമല്ല, മറിച്ച് അർജ്ജുൻ ആയങ്കിക്കൊപ്പമാണ് എന്ന വളരെ ദയനീയ അവസ്ഥയിലാണ് സി പി എം നിൽക്കുന്നത്. ഒരു പക്ഷെ പിണറായി വിജയന്റെയും മറ്റു നേതാക്കളുടെയും ഇതുവരെയുള്ള ഗുണ്ടാപ്പണികൾ തുറന്നു കാട്ടി സി പി എമ്മിൽ ഒരു കലാപം സൃഷ്ടിക്കാനും ആയങ്കി വന്നേക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്. ഏതായാലും എന്നും പ്രവർത്തകരാൽ ശക്തമായ സി പി എം ഇന്ന് ആയങ്കി പാർട്ടിയായി മാറുകയാണ്.