മുഖ്യമന്ത്രി മറുപടി പറയാന്‍ ബാധ്യസ്ഥനെന്ന് കെസി വേണുഗോപാല്‍
സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ . വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ച് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇഡി ഓഫിസില്‍ ഹാജരാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ശക്തമായി ചെറുക്കും. നൂപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപിക്ക് ഒഴിയാനാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍
nikhil@mediagraamam.com