ഉദയ്പൂര്‍ കൊലപാതകം ; ഒരാൾകൂടെ അറസ്റ്റിൽ
ഉദയ്പൂര്‍ കൊലപാതക കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂര്‍ സ്വദേശി ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനയില്‍ മുഖ്യപ്രതികളോടൊപ്പം ഇയാള്‍ പങ്കെടുത്തുവെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യല്‍ കടയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
manikantan@mediagraamam.com