ഇ ഡി തൊട്ടരികില്‍; പിണറായി വിജയന്റെ ചങ്കിടിപ്പേറുന്നു
കൊച്ചി: പിണറായി വിജയന്റെ ചങ്കിടിപ്പേറ്റി ഇഡി ഇന്ന് കോടതിയില്‍. സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ പകര്‍പ്പ് തേടിയാണ് ഇഡി കോടതിയെ സമീപിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ ഇന്ന് ഇഡി അപേക്ഷ സമര്‍പ്പിക്കും. മൊഴി പകര്‍പ്പ് കിട്ടുന്ന മുറയ്ക്ക് തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയരെയും ചോദ്യം ചെയ്യും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ വിമലയും മകള്‍ വീണയുമാണ് ആരോപണ വിധേയര്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങള്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
nikhil@mediagraamam.com