രഹസ്യമൊഴി വെളിപ്പെടുത്തി ജലീലിന്റെ കുറ്റങ്ങൾ മുഴുവൻ പറയും: സ്വപ്ന സുരേഷ്
ഞാൻ ഒരു ഗൂഢാലോചനയും ചെയ്തിട്ടില്ല
ഞാൻ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് മുൻമന്ത്രി കെ ടി ജലീൽ എനിക്ക് എതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് .
ശരിക്കുള്ള ഗൂഢാലോചന എവിടെയാണ് നടന്നിരിക്കുന്നത്. ഞാൻ കോടതിക്ക് മുമ്പാകെയാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത് അതിൽ ജലീലിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. പക്ഷേ ഞാനാരെയും അപകീർത്തി പെടുത്തിയിട്ടില്ല. അതിൻറെ പേരിൽ ഒരു ഗൂഢാലോചനയും ഞാൻ നടത്തിയിട്ടുമില്ല . എന്നാൽ അവർ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കി അവരാണ് ഗൂഢാലോചന നടത്തിയത്. കെടി ജലീലിനെ കുറിച്ച് രഹസ്യമൊഴിയിൽ പറഞ്ഞത് ഉടനെ വെളിപ്പെടുത്തും.
ഷാജ് കിരണിനെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതിനിധിയായി എൻറെ അടുത്തേക്ക് വിട്ട് ഒത്തുതീർപ്പ് നടപടികളിലേക്ക് എത്തിച്ചത് ആരാണ്. എന്തൊക്കെ കുറ്റകൃത്യങ്ങളാണോ ജലീൽ ചെയ്തിട്ടുള്ളത് അത് പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോൾ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാൽ മതി എന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ജലീൽ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ നടപടികൾ കൈക്കൊള്ളുകയാണ്. എന്റെയടുത്തേക്ക് ഒത്തുതീർപ്പിനായി ആളുകളെ അയക്കുന്നു. എന്റെ മേൽ ഒരുപാട് കേസ് ഇങ്ങനെ ഇട്ടോണ്ടിരിക്കട്ടെ. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കില്ല. ജലീലിനെതിരായ വിവരങ്ങളെല്ലാം പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.
manikantan@mediagraamam.com