സോണിയ പറഞ്ഞു; കമല്‍നാഥ് വരും; തരൂരിന്റെ സാധ്യത മങ്ങി
സംസ്ഥാനത്തെ കെപിസിസി ഭാരവാഹികളുടെ പുതിയ പട്ടിക തയാറാക്കിയതോടെ എല്ലാകണ്ണുകളും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേയ്ക്ക് മാറുകയാണ് . അധ്യക്ഷ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ആരാകും രാജ്യത്തെ കോണ്‍ഗ്രസിനെ നയിക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത് അധ്യക്ഷതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പന്ത് സോണിയ ഗാന്ധിയുടെ കോര്‍ട്ടിലാണെന്ന് വ്യക്തമായി കഴിഞ്ഞു.ആരാകണം അധ്യക്ഷനെന്ന് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്നും മത്സരം വേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ നിന്നുവരുന്നത്. ഇത് ശശി തരൂരിന്റെ സാധ്യതകള്‍ ഇല്ലാതാക്കുകയാണ്. സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവിടെ ശശി തരൂര്‍ എന്ന പേര് ഉയര്‍ന്നുവരാന്‍ സാധ്യത കുറവാണ്. നിലവില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ കമല്‍നാഥിനാണ് ഏറെ സാധ്യത.
nikhil@mediagraamam.com