ബിരിയാണി ചെമ്പില്‍ നിന്ന് കള്ളന് പുറത്തുവരണമെന്ന് മുരളീധരന്
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന് എം പി ആവശ്യപ്പെട്ടു. കള്ളന് ബിരിയാണി ചെമ്പില്‍ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ പ്രസ്താവന നല്‍കിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ കെ.കരുണാകരനും, ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങളുടെ മുന്പില് എത്തിയിരുന്നുവെന്നും കെ.മുരളീധരന് അഭിപ്രായപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നു. ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
nikhil@mediagraamam.com