വിഴിഞ്ഞം: ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 5500 രൂപ
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന ഓരോ കുടുംബങ്ങൾക്കും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തും.
വിഴിഞ്ഞം പുനരധിവാസ പദ്ധതി വേഗത്തിലാക്കാനും തീരുമാനിച്ചു. മുട്ടത്തറയിൽ കണ്ടെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തു ഫ്ളാറ്റ് നിർമിക്കും. ഇതിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനായി നിർമാണ ടെൻഡർ ഉടൻ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
manikantan@mediagraamam.com